ഷാര്‍ജ- അല്‍ ഫലാഹ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം. രണ്ട് ആഫ്രിക്കക്കാര്‍ പിടിയിലായി. ജീവനക്കാരുടെ സമയോചിത ഇടപെടലാണമ കവര്‍ച്ച വിഫലമാക്കിയത്.
ആക്രമണത്തില്‍ പരുക്കേറ്റ് ഒരു ജീവനക്കാരന്‍ കുവൈത്തി ആശുപത്രിയിലാണ്. വ്യാഴം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആജാനുബാഹുക്കളായ രണ്ടുപേര്‍ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇത് തടഞ്ഞ ജീവനക്കാരനുമായി മല്‍പിടിത്തമുണ്ടായി. ഇയാള്‍ക്ക് അടിയേറ്റു. ഈ സമയം മറ്റു ജീവനക്കാരും ഓടിക്കൂടി കവര്‍ച്ച ശ്രമം തടഞ്ഞു. പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
അക്രമികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പുറത്തു കടക്കും മുന്‍പേ ഇവരെ അറസ്റ്റ് ചെയ്തതായി ഷാര്‍ജ പൊലീസ് പറഞ്ഞു.