Sorry, you need to enable JavaScript to visit this website.

വടകരയുള്‍പ്പെടെ നാലിടത്ത് ആര്‍എം.പിഐ മത്സരിക്കും 

തിരുവനന്തപുരം: വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആര്‍.എം.പി.ഐ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ പാര്‍ട്ടി സാന്നിധ്യം അറിയിക്കുമെന്നാണ് ആര്‍.എം.പി.ഐ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
കൂടാതെ വടകരയ്ക്ക് പുറമേ കോഴിക്കോടും തൃശൂരും ആലത്തൂരും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. ആരൊക്കെയാണ് സ്ഥാനാര്‍ഥികളെന്ന് കേന്ദ്ര കമ്മറ്റി അംഗീകാരത്തിന് ശേഷം അറിയിക്കുമെന്നും ആര്‍.എം.പി.ഐ നേതാക്കള്‍ വ്യക്തമാക്കി.
കേരളത്തില്‍ സി.പി.എമ്മിന്റെ അക്രമത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ ക്യാമ്പെയിനും,കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരായ സജീവ പ്രചാരണവുമാണ് പാര്‍ട്ടി നടത്തുക. വടകരയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് തീരുമാനം. ആരെങ്കിലും പിന്തുണ നല്‍കാന്‍ തയ്യാറായാല്‍ അത് സംബന്ധിച്ച് ആ അവസരത്തില്‍ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
ഏറ്റവും പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ തന്നെ ഈ മണ്ഡലങ്ങളില്‍ മത്സരിക്കും. കേരളത്തില്‍ സി.പി.എമ്മാണ് മുഖ്യശത്രു. മുഖ്യ ശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനം. കോണ്‍ഗ്രസ് ഉള്‍പ്പടെ ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആര്‍.എം.പി.ഐ നേതാക്കള്‍ വ്യക്തമാക്കി.

Latest News