തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 16 സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറു സിറ്റിങ് എംപിമാരും നാലു എംഎല്‍എമാരും ഉള്‍പ്പെടുന്ന പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാണ് പ്രഖ്യാപിച്ചത്. തീരുമാനമാകാതെ തുടര്‍ന്ന പൊന്നാനി മണ്ഡലത്തില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. എ.എം ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാര്‍ (കോഴികകോട്), വീണാ ജോര്‍ജ് (പത്തനംതിട്ട) എന്നിവരാണ് മത്സരത്തിനിറങ്ങുന്ന എംഎല്‍എമാര്‍. പികെ ശ്രീമതി (കണ്ണൂര്‍), ഇന്നസെന്റ് (ചാലക്കുടി), എം.ബി രാജേഷ് (പാലക്കാട്), എ സമ്പത്ത് (ആറ്റിങ്ങല്‍), പി.കെ ബിജു (ആലത്തൂര്‍), ജോയ്‌സ് ജോര്‍ജ് (ഇടുക്കി) എന്നിവരാണ് വീണ്ടും മത്സരിക്കുന്ന സിറ്റിങ് എംപിമാര്‍.
സിപിഐ തങ്ങളുടെ നാലു സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും പൂര്‍ത്തിയാക്കിയ ഇടതു മുന്നണി ഇനി സജീവ പ്രചാരണ രംഗത്തിറങ്ങുകയാണ്.
ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍
- തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
- ആറ്റിങ്ങല്‍ - എ സമ്പത്ത് (സിപിഐ എം)
- കൊല്ലം- കെ എന്‍ ബാലഗോപാല്‍ (സിപിഐ എം)
- പത്തനംതിട്ട - വീണ ജോര്‍ജ്ജ് (സിപിഐ എം)
- മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
- ആലപ്പുഴ - എ എം ആരിഫ് (സിപിഐ എം)
- ഇടുക്കി - ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വതന്ത്രന്‍)
- കോട്ടയം - വി എന്‍ വാസവന്‍ (സിപിഐ എം)
- എറണാകുളം - പി രാജീവ് (സിപിഐ എം)
- ചാലക്കുടി - ഇന്നസെന്റ് (സിപിഐ എം സ്വതന്ത്രന്‍)
- തൃശൂര്‍ - രാജാജി മാത്യു തോമസ് (സിപിഐ)
- ആലത്തൂര്‍ - പി കെ ബിജു (സിപിഐ എം)
- പാലക്കാട് - എം ബി രാജേഷ് (സിപിഐ എം)
- പൊന്നാനി - പി വി അന്‍വര്‍ (സിപിഐ എം സ്വതന്ത്രന്‍)
- മലപ്പുറം - വി പി സാനു (സിപിഐ എം)
- കോഴിക്കോട് - എ പ്രദീപ് കുമാര്‍ (സിപിഐ എം)
- വടകര - പി ജയരാജന്‍ (സിപിഐ എം)
- വയനാട് - പി പി സുനീര്‍ (സിപിഐ)
- കണ്ണൂര്‍ - പി കെ ശ്രീമതി (സിപിഐ എം)
- കാസര്‍കോട് - കെ പി സതീഷ് ചന്ദ്രന്‍ (സിപിഐ എം)