തിരുവനന്തപുരം- മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജശേഖരൻ രാജിവച്ചു. രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥിയാകുന്നതിന് വേണ്ടിയാണ് കുമ്മനം ഗവണർസ്ഥാനം രാജിവച്ചത്. തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ ആർ.എസ്.എസ് വാശിപ്പിടിച്ചിരുന്നു. തുടർന്നാണ് ഗവർണർസ്ഥാനം രാജിവച്ചത്. യു.ഡി.എഫിന് വേണ്ടി ശശി തരൂരൂം എൽ.ഡി.എഫിന് വേണ്ടി സി. ദിവാകരനുമാണ് തിരുവനന്തപുരത്ത് മത്സരിക്കുക.