ജിദ്ദ - സൗദിവൽക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് പരാതി നൽകാൻ ജിദ്ദ ഗവർണറേറ്റ് ഇ-മെയിൽ ഏർപ്പെടുത്തി. ഇ-മെയിൽ ([email protected]) വഴി സൗദികൾക്കും വിദേശികൾക്കും പരാതി നൽകാം. സ്വകാര്യ മേഖലയിൽ സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ പിന്തുണ നൽകുന്നതായി ജിദ്ദ സൗദിവൽക്കരണ കമ്മിറ്റി പറഞ്ഞു. സൗദിവൽക്കരിച്ച തൊഴിൽ മേഖലകളിൽ നിരവധി സൗദി യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജിദ്ദ സൗദിവൽക്കരണ കമ്മിറ്റിക്ക് സാധിച്ചു.