ജിദ്ദ- സന്ദര്‍ശന വിസയിലെത്തിയ മഞ്ചേരി വളമംഗലം സ്വദേശി ഹുസൈന്‍ പറമ്പേങ്ങല്‍ (65) ഹൃദയാഘാതംമൂലം ജിദ്ദയില്‍ നിര്യാതനായി. ജനുവരി 22ന് ജിദ്ദയില്‍ മക്കളുടെ അടുത്തെത്തിയ ഇദ്ദേഹം ഒരാഴ്ചയായി ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ക്കു ശേഷം മയ്യിത്ത് ഇവിടെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ആഇശ. മക്കള്‍: ഖൈറുന്നിസ, ഹനീഫ (കോംകോ-ആഫ്രിക്ക), അബ്ദുല്‍ സലാം, ഫാത്തിമ, ജംഷീറ (ഇരുവരും ജിദ്ദ). മരുമക്കള്‍: അഷ്‌റഫ് (റിയാദ്), ഷജീബ് ബാബു (ജിദ്ദ), സല്‍മാന്‍ (ജിദ്ദ).