Sorry, you need to enable JavaScript to visit this website.

ഉംറക്കെത്തിയ വെളിമുക്ക് സ്വദേശി മദീനയില്‍ നിര്യാതനായി

മുഹമ്മദ്കുട്ടി 

മദീന- സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം വെളിമുക്ക് കൂപ്പ സ്വദേശി മുണ്ടേരി മുഹമ്മദ്കുട്ടി (74) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിക്കുന്നതിന് മുമ്പ് മദീനാ സന്ദർശനത്തിന് എത്തിയതായിരുന്നു. മരണ സമയത്ത് മകളായ സക്കീന കൂടെയുണ്ടായിരുന്നു. റിയാദിലുള്ള മകൻ സൈതലവി മദീനയിലെത്തിയിട്ടുണ്ട്. ഭാര്യ: ഖദീജ. നഫീസ, ആയിഷാബി എന്നിവരാണ് മറ്റു മക്കൾ. നിയമ നടപടികൾക്ക് ശേഷം ബഖീഇൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest News