കൊച്ചി- യുവനടിയെ അക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. കേസിലെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കേസിലെ രണ്ടാം പ്രതി മാർട്ടിൻ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന നടിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. സി.ബി.ഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക.