തുറൈഫ് - നഗരത്തിന്റെ സമീപങ്ങളിലും മരുഭൂമികളിൽ പലയിടങ്ങളിലും നിറഞ്ഞുനിൽക്കന്ന പൂക്കൾ പ്രകൃതിയെ മനോഹരിയാക്കുന്നു.
മലകളിലും കുന്നുകളിലും താഴ്‌വരകളിലും മഞ്ഞ, വയലറ്റ് കളറുകളിലുമാണ് പൂക്കൾ. കുട്ടികളും യുവാക്കളും അടക്കം കുടുംബങ്ങൾ കൂട്ടത്തോടെ വാഹനവുമായി പൂക്കൾ തേടി സുന്ദരമായ പ്രകൃതിയുടെ ദൃശ്യങ്ങളിലേക്കെത്തുന്നു. താത്കാലിക ടെന്റ് നിർമിച്ച് താമസിച്ചാണ് പലരും ആഹ്ലാദനിമിഷങ്ങൾ പങ്കിടുന്നത്. ഇതോടൊപ്പം മരുഭൂമികളിൽ എമ്പാടും പച്ചപ്പും നിറഞ്ഞു.