സലാല- ദോഫാര്‍ ഗവര്‍ണറേറ്റിന് കീഴില്‍ ആരംഭിച്ച രണ്ട് വന്‍കിട ഈത്തപ്പനത്തോട്ടങ്ങള്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നു. പത്തുലക്ഷം ഈത്തപ്പനകള്‍ എന്ന പദ്ധതിയില്‍പെടുത്തിയാണ് രണ്ടിടത്തായി തോട്ടങ്ങള്‍ ആരംഭിച്ചത്. ഷാലിം വിലായത്തിലെ മാര്‍മുലിലും അല്‍ നജ്്ദ് ഫാമിലുമായാണ് രണ്ട് പദ്ധതികളും. മാര്‍മുലില്‍ 55000 പനകളാണ് കണ്ണിന് ഇമ്പമായി നിരന്നു നില്‍ക്കുന്നത്. നജ്്ദില്‍ ഒരു ലക്ഷവും. കുതിരലായങ്ങളും മറ്റ് കൃഷിയാവശ്യത്തിനുള്ള സാധനങ്ങളും ഇവിടെ സംഭരിച്ചിട്ടുണ്ട്.
തോട്ടങ്ങളുടെ പുരോഗതി ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി വിലയിരുത്തി. രാജ്യത്തെമ്പാടുമായി ഇത്തരം 11 ഭീമന്‍ ഫാമുകളാണ് വികസിച്ചു വരുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജലസേചനവും വൃക്ഷ സംരക്ഷണവും. രാജ്യത്തിന്റെ ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കുകയാണ് ഈ ഭീമന്‍ പദ്ധതിയുടെ ലക്ഷ്യം.