കുവൈത്ത് സിറ്റി - വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് കുവൈത്ത് ഒഴിവാക്കുന്നു. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്‌പോര്‍ട്ടിന് പകരം സിവില്‍ ഐഡി കാര്‍ഡ് നല്‍കിയാല്‍ മതിയാകും. കുവൈത്ത് അധികൃതര്‍ രാജ്യത്തെ വിദേശ എംബസികള്‍ക്കു സര്‍ക്കുലര്‍ അയച്ചു. പദ്ധതി 10 നു പ്രാബല്യത്തില്‍ വരും.
തുടക്കത്തില്‍ വിദേശികള്‍ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടും സിവില്‍ ഐഡി കാര്‍ഡും കരുതണം. ക്രമേണ സിവില്‍ ഐഡി കാര്‍ഡ് മാത്രം മതിയാകും. പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്ന നിലവിലെ രീതി ഒഴിവാക്കി സ്റ്റിക്കറിലുള്ള മുഴുവന്‍ വിവരങ്ങളും സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പദ്ധതി. സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന പ്രവണത ഇതോടെ കുറയുമെന്നാണ് കരുതുന്നത്.