കല്‍പറ്റ- വാടകവീട്ടില്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. മലപ്പുറം പാങ്ങ് സൗത്ത് പാലാഴി വിനോദ് (30), ഇയാള്‍ക്കൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന ഷൊര്‍ണൂര്‍ സ്വദേശിനി ഷൈലജ(29) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കുന്നമ്പറ്റയിലെ വാടകവീട്ടില്‍ കര്‍ണാടക സ്വദേശിനിയായ മൂക യുവതിയെ ഉപയോഗപ്പെടുത്തിയായിരുന്നു പെണ്‍വാണിഭമെന്നു പോലീസ് പറഞ്ഞു. വീടിന്റെ ഉടമ തലശേരി സ്വദേശി ഹേമാനന്ദ്, വീട് വാടകയ്‌ക്കെടുത്ത വൈത്തിരി സ്വദേശി ഫസല്‍ എന്നിരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.