ദുബായ്- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ ഫിസിക്‌സ് ചോദ്യപേപ്പര്‍ കടുകട്ടിയെന്ന് വിദ്യാര്‍ഥികള്‍. പൊതുവേ അല്‍പം "ടഫ്' ആയ വിഷയമാണ് ഫിസിക്‌സ്. ഇത്തവണ കട്ടി കൂടിപ്പോയെന്നാണ് കുട്ടികളുടെ പരാതി.
യു.എ.ഇയിലുടനീളമുള്ള ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഒരേ സ്വരത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച നടന്ന പരീക്ഷയിലെ ചോദ്യങ്ങളധികവും നേരിട്ടല്ലാത്ത ചോദ്യങ്ങളായിരുന്നത്രെ. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളുമായി ഒരു സാദൃശ്യവുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ ആവാസ് ഡോട്ട് ഓര്‍ഗില്‍ കൂട്ടപ്പരാതി അയക്കുകയാണിപ്പോള്‍. ബുധനാഴ്ച ഉച്ചയോടെ 1100 ലധികം കുട്ടികള്‍ പരാതിയില്‍ ഒപ്പുവെച്ചുകഴിഞ്ഞു.
സാധാരണയുള്ള ചോദ്യപേപ്പറിന്റെ ഘടനയില്‍നിന്ന് വ്യതിചലിച്ചുള്ള ഏതാനും ചോദ്യങ്ങളുണ്ടായിരുന്നതായി ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ സി.ഇ.ഒ ഡോ. അശോക് കുമാര്‍ പറഞ്ഞു. ഇക്കാര്യം സിബിഎസ്.ഇയെ അറിയിച്ചിട്ടുണ്ട്,