നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കാമുകിയെ യാത്രയാക്കാന്‍ പര്‍ദ്ദയണിയുമ്പോള്‍ യുവാവ് പിടിയിലായി. തൃശൂര്‍ സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. തൃശൂര്‍ സ്വദേശിനിയായ 23കാരി എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തി. യാത്രയാക്കാന്‍ രക്ഷിതാക്കളും എത്തിയിരുന്നു. കാമുകിയെ യാത്രയാക്കാന്‍ രഹസ്യമായി വിമാനത്താവളത്തിലെത്തിയ കാമുകന്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പര്‍ദ്ദയണിയുന്നത് സമീപമുണ്ടായിരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ വിവരം സി.ഐ.എസ്.എഫിന് കൈമാറി. കാറില്‍ നിന്നും പര്‍ദ്ദയണിഞ്ഞ് പുറത്തിറങ്ങിയതോടെ സി.ഐ.എസ്.എഫ് വന്ന് കൈയ്യോടെ പൊക്കി.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് വിവരമറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യമായി. എന്നാല്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറാകാത്തതിനാല്‍ പൊലീസിന് കൈമാറാനോ കേസെടുക്കാനോ കഴിഞ്ഞില്ല. പിന്നീട് യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു