മക്ക- മന്‍സൂര്‍ സ്ട്രീറ്റില്‍ വീടിന് തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. ഇരുനില വീടിന്റെ ടെറസില്‍ നിര്‍മിച്ച മുറിയിലാണ് തീ പടര്‍ന്നു പിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആഫ്രിക്കന്‍ കുടുംബത്തിലെ കുട്ടികളാണ് മരിച്ചത്. അഗ്നിബാധയുണ്ടായ സമയത്ത് വീട്ടില്‍ കുട്ടികള്‍ ഒറ്റക്കായിരുന്നെന്നും അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു.