മദീന- ഉംറ നിര്‍വഹിക്കാനെത്തിയ ചാവക്കാട് ഒരുമനയൂര്‍ നോര്‍ത്ത് സ്വദേശിനി മദീനയില്‍ നിര്യതയായി. രായംമരക്കാര്‍ വീട്ടില്‍ മൂത്തേടത്ത് അബൂബക്കറിന്റെ ഭാര്യ ഉമ്മു കുല്‍സു (58) ആണ് മരിച്ചത്. 14 ദിവസം മുമ്പ് സൗദിയിലെത്തിയ ഇവര്‍ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം മദീനയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിഷാദ്, ജിഹാസ്, റഹ്മത്ത്, മുസ്തഫ, റഹീം എന്നിവര്‍ മക്കളും ഫസീല, ഷഹന, ആരിഫ, ഹുസൈന്‍ എന്നിവര്‍ മരുമക്കളുമാണ്.