ദുബായ്- ഫുജൈറയില്‍ വന്‍ വികസന പദ്ധതികള്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 100 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
യു.എ.ഇയുടെ എല്ലാ മേഖലകളും വന്‍ വികസന സാധ്യതകളാണുള്ളതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2017-2021 പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഫുജൈറക്ക് ഇത്രയും തുക അനുവദിച്ചത്. ഖോര്‍ഫുക്കാനില്‍ 400 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഒരു പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനും പണം അനുവദിച്ചു.