ഇടുക്കി-നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഖജനാപ്പാറ സ്വദേശികളായ മുരുകേശന്‍-നിരഞ്ജന ദമ്പതികളുടെ മകള്‍ ദിവ്യാ ഭാരതി (9) യെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടം തൊഴിലാളികളായ മുരുകേശനും ഭാര്യയും ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചവരെ അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ദിവ്യാ ഭാരതി ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതിന് ശേഷം തിരികെ എത്തിയില്ല. വീടിനകത്ത് ഉത്തരത്തില്‍ ഷാള്‍കെട്ടി ഊഞ്ഞാലാടുമ്പോള്‍ അബദ്ധത്തില്‍ അപകടത്തില്‍പെട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. സഹോദരി: ജയഭാരതി