മസ്കത്ത് - പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനില്‍ വഴിയാക്കുന്നതിന്റെ ഭാഗമായി മസ്കത്തില്‍ പാസ്‌പോര്‍ട്ട് സേവ സിസ്റ്റം നിലവില്‍ വന്നു . കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിനിധികളുടെ സാിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ സംവിധാനം വഴി അപേക്ഷിച്ച ആറ് പേര്‍ക്കുള്ള പാസ്‌പോര്‍ട്ടുകളുടെ വിതരണവും ചടങ്ങില് നടന്നു. ഇനി മുതല്‍ രാജ്യത്ത് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പൂര്‍ണമായും ഓലൈന്‍ വഴി സമര്‍പ്പിക്കണമെ് അംബാസഡര്‍ പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കുതിനും സുതാര്യത ഉറപ്പുവരുത്തുതിനും പാസ്‌പോര്‍ട്ട് സേവ സിസ്റ്റം’ ഗുണകരമാകുമെും അംബാസഡര്‍ പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സര്‍വീസുകളുടെ സേവനം പൂര്‍ണമായും ഓലൈന്‍ വഴിയാക്കുതിന്റെ ഭാഗമായിട്ടാണ് ഒമാനും നടപ്പിലാക്കുത്.
പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് https://embassy. passportindia.gov.in വെബ്‌പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. ശേഷം പ്രിന്റൗട്ട് എടുത്ത് ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്.