കുവൈത്ത് സിറ്റി- സന്ദര്‍ശക വീസയില്‍ കുവൈത്തില്‍ എത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ കുവൈത്ത് പാര്‍ലമെന്റിലെത്തി. പാര്‍ലമെന്‍റിന്റെ ആരോഗ്യ സമിതി രണ്ട് വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയ ബില്‍ ആണിത്. സന്ദര്‍ശക വീസയില്‍ എത്തുന്നവരും താത്കാലിക റസിഡന്‍സില്‍ രാജ്യത്ത് കഴിയുന്നവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക അടക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സന്ദര്‍ശക വിസക്കും താത്കാലിക റസിഡന്‍സും ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക അടച്ചതിന്റെ രേഖ ഹാജരാക്കണം. ഇല്ലെങ്കില്‍ അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരാകരിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന വിദേശികള്‍ നിലവില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കേണ്ടതുണ്ട്. പ്രതിവര്‍ഷം 50 ദിനാര്‍ ആണ് ഇന്‍ഷുറന്‍സ് ഫീസ്.