Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് തുല്യ അവധി ദിനങ്ങള്‍

ദുബായ് - യു.എ.ഇയില്‍ ഇനി സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിദിനങ്ങള്‍ തുല്യം. യു.എ.ഇ മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്. 2019-2020 വര്‍ഷത്തേക്കുള്ള അവധി ദിനങ്ങളാണ് അംഗീകരിച്ചത്. നേരത്തെ പൊതു–സ്വകാര്യ മേഖലകള്‍ക്ക് വിശേഷ ദിവസങ്ങളില്‍ ഒരുപോലെ അവധി ലഭിക്കാറുണ്ടായിരുന്നില്ല.
2019 അവധി ദിനങ്ങള്‍ ഇങ്ങനെ: ചെറിയ പെരുന്നാള്‍ അവധി- റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ ബലി പെരുന്നാള്‍- ദുല്‍ഹജ് ഒന്‍പത് മുതല്‍ 12 വരെ. കൂടാതെ, ഹിജ്‌റ വര്‍ഷാരംഭം (മുഹറം ഒന്ന്), രക്തസാക്ഷി ദിനം (ഡിസംബര്‍ ഒന്ന്), ദേശീയ ദിനം (ഡിസംബര്‍–2, 3).

2020 ല്‍ അവധി ഇങ്ങനെയാണ്:

പുതുവര്‍ഷം- ജനുവരി ഒന്ന്
ഈദുല്‍ ഫിത്ര്‍- 29 റമദാന്‍- 3 ശവ്വാല്‍
അറഫ ദിനം- ദുല്‍ഹജ്ജ് 9
ബലി പെരുന്നാള്‍- ദുല്‍ഹജ് 10-12
ഹിജ്‌റ നവവര്‍ഷം- ഓഗസ്റ്റ് 23
രക്തസാക്ഷി ദിനം- ഡിസംബര്‍ ഒന്ന്
ദേശീയ ദിനം- ഡിസംബര്‍ 2, 3

സ്വകാര്യ, പൊതുമേഖലകള്‍ തമ്മിലുള്ള സന്തുലനം, ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ എന്നീ ലക്ഷ്യങ്ങളോടെയാണ് തുല്യഅവധി തീരുമാനം. സ്വകാര്യമേഖലയെ സ്വദേശികള്‍ക്ക് കൂടുതല്‍ പ്രിയംകരമാക്കി മാറ്റുക, ഇരുമേഖലകളിലേയും പ്രവര്‍ത്തനം ക്രമപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലുണ്ട്.

 

http://malayalamnewsdaily.com/sites/default/files/filefield_paths/holidays_5.jpg

 

Latest News