റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് കൂടിക്കാഴ്ച നടത്തി.
അൽയെമാമ കൊട്ടാരത്തിൽ വെച്ചാണ് രാജാവ് ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചത്.
സൗദിയിലെ സേവന കാലാവധി പൂർത്തിയായി മടങ്ങുന്നതോടനുബന്ധിച്ച് യാത്ര പറയുന്നതിനാണ് അംബാസഡർ സൽമാൻ രാജാവിനെ സന്ദർശിച്ചത്. സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ് എന്നിവർ സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.