റിയാദ് - സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയുള്ള ഡെലിവറി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ പൊതുഗതാഗത അഥോറിറ്റി നീക്കം തുടങ്ങി. അഥോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം, പൊതുസുരക്ഷാ വകുപ്പ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഡെലിവറി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് പൊതുഗതാഗത അതോറിറ്റി ശ്രമം.