മക്ക - സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഗോഡ് എന്ന വാക്കിനു പരം അല്ലാഹ് എന്ന വാക്ക് ഉപയോഗിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗോഡ് എന്ന വാക്കില്‍ നിഷിദ്ധമായ വ്യംഗ്യാര്‍ഥങ്ങള്‍ അടങ്ങുന്നതിന് സാധ്യതയുള്ളതിനാല്‍ ഈ വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഗ്രാന്റ് മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് മക്ക ഗവര്‍ണറേറ്റ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ മക്ക കള്‍ച്ചറല്‍ ഫോറം ബോധവല്‍ക്കരണം നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.