Sorry, you need to enable JavaScript to visit this website.

തിയേറ്ററുകള്‍ ആരംഭിക്കാന്‍ ആദ്യ സൗദി കമ്പനിക്ക് ലൈസന്‍സ്

റിയാദ് - രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനിക്ക് ലൈസന്‍സ്. ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനി ലൈസന്‍സ് നേടുന്നത്. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍മീഡിയ നല്‍കുന്ന ഏഴാമത്തെ ലൈസന്‍സാണിത്. മൂവി എന്ന ബ്രാന്റ് നെയിമില്‍ അറിയപ്പെടുന്ന അല്‍ജീലുല്‍ ഖാദിം (നെക്സ്റ്റ് ജനറേഷന്‍) കമ്പനിയാണ് പുതിയ ലൈസന്‍സ് നേടിയത്. മീഡിയ മന്ത്രിയും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍മീഡിയ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ തുര്‍ക്കി അല്‍ശബാന കമ്പനി പ്രതിനിധിക്ക് ലൈസന്‍സ് കൈമാറി.
സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന് ശ്രമിക്കുന്ന സൗദി കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നപടികള്‍ ലഘൂകരിച്ചതായി മീഡിയ മന്ത്രി പറഞ്ഞു. ഫവാസ് അല്‍ഹുകൈര്‍ കമ്പനിക്കു കീഴിലുള്ള അല്‍ജീലുല്‍ ഖാദിം കമ്പനി വിദേശ സ്ഥാപനമായ ദി ലൈറ്റ് കമ്പനിയുമായി പങ്കാളിത്തം സ്ഥാപിച്ച് ജിദ്ദയിലെ അറബ് മാളില്‍ ആദ്യ തിയേറ്റര്‍ തുറക്കും. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ആകെ 50 സ്‌ക്രീനുകള്‍ അടങ്ങിയ ആറു തിയേറ്ററുകള്‍ ഈ വര്‍ഷം സ്ഥാപിക്കുന്നതിന് കമ്പനി ലക്ഷ്യമിടുന്നു.

 

Latest News