താനൂർ- അഞ്ചുടി മേഖലയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുൻ സെക്രട്ടറി ഷംസുദ്ദീനാണ് വെട്ടേറ്റത്. ഇന്ന് രാത്രിയാണ് അക്രമണമുണ്ടായത്. ഷംസുദ്ദീന്റെ പിതാവിന്റെ സഹോദരനും വെട്ടേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്‌ലിം ലീഗാണ് അക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. രാഷ്ട്രീയ സംഘർഷങ്ങൾ ഇടയ്ക്ക് ഉണ്ടാകുന്ന സ്ഥലമാണ് അഞ്ചുടി.