കൊല്ലം: കൊല്ലത്ത് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി വന്‍ ദുരന്തം ഒഴിവാക്കി. ട്രെയിന്‍ പാഞ്ഞെത്തുമ്പോഴും റെയില്‍വേ ഗേറ്റു കടന്നു വാഹനങ്ങള്‍ പോകുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കൊല്ലം കൂട്ടിക്കട റെയില്‍വേ ഗേറ്റിലാണ് സംഭവം നടന്നത്. റെയില്‍വേ ഗേറ്റിന് 100 മീറ്റര്‍ അകലെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ലോക്കോ പൈലറ്റ് എത്തി ഗേറ്റ് കീപ്പറോടു വിശദീകരണം ചോദിച്ചു. ട്രെയിന്‍ വരുന്നുണ്ടെന്ന വിവരം തനിക്കു ലഭിച്ചില്ലെന്നായിരുന്നു മറുപടി.
ഗേറ്റ് അടച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. പാസഞ്ചര്‍ ട്രെയിന്‍ മയ്യനാട് സ്‌റ്റേഷനില്‍നിന്നു പുറപ്പെട്ട് അടുത്ത സ്‌റ്റേഷനായ ഇരവിപുരത്ത് എത്തുന്നതിനു മുന്‍പുള്ള ആദ്യത്തെ റെയില്‍വേ ഗേറ്റാണ് കൂട്ടിക്കട.