മനാമ- സാമൂഹ്യപ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അത്താണിയുമായ ദയാബായിക്ക് ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സ്വീകരണം നല്‍കി. വിശുദ്ധ കുര്‍ബ്ബാനാനന്തരം കൂടിയ പൊതു സമ്മേളനത്തിന് ഇടവക വികാരി ഫാദര്‍ ജോഷ്വാ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പാലാ സ്വദേശിനിയായ മേഴ്‌സി മാത്യൂ എന്ന പെണ്‍കുട്ടി ലോകമറിയുന്ന ദയാബായി ആയതിന്റെ ചരിത്രം ഇടവകയിലെ സീനിയര്‍ അംഗം സോമന്‍ ബേബി അവതരിപ്പിച്ചു. സഹ വികാരി ഫാദര്‍ ഷാജി ചാക്കോ ട്രസ്റ്റി സുമേഷ് അലക്‌സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദയാബായിക്ക് കത്തീഡ്രലിന്റെ ഉപഹാരവും നല്‍കി. മറുപടി പ്രസംഗത്തില്‍ ഓര്‍ത്തഡോക്‌സ് സഭയോടും ബഹ്‌റൈന്‍ ദേവാലയത്തിനോടും ഉള്ള നന്ദി അറിയിച്ചു.