ദുബായ്- അല്‍ ഐന്‍ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഗൃഹനാഥനും സഹോദരിയും ഭാര്യയുമാണ് മരിച്ചത്. അല്‍ഐന് സമീപം അല്‍ ലിസാലി പാലത്തിലായിരുന്നു അപകടം. നിസ്സാന്‍ പട്രോള്‍ കാറും ടൊയോട്ട യാരിസും കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവര്‍ പാക്കിസ്ഥാനികളാണ്. മകന്‍ രക്ഷപ്പെട്ടു. രാത്രി എട്ടേമുക്കാലിനാണ് അപകടം. പാക്കിസ്ഥാനി ഓടിച്ചിരുന്ന ടൊയോട്ട കാര്‍ മുന്നിലെ ചെറിയ അപകടം കാരണം റോഡിന് നടുവില്‍ നിര്‍ത്തിയതാണ് അപകടകാരണമായത്. പിന്നില്‍ വന്ന നിസ്സാന്‍ ശക്തമായി ഇതിലിടിക്കുകയായിരുന്നു.
ഇതിലെ ഡ്രൈവര്‍ക്ക് നിസ്സാരപരിക്കേറ്റു. മുന്നില്‍ പോയ വണ്ടിയുമായി സുരക്ഷിത അകലം പാലിച്ചില്ലെന്നും റോഡില്‍ താന്‍ കൃത്യമായി ശ്രദ്ധിച്ചില്ലെന്നും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.