കൊല്ലം- നല്ല കാര്യങ്ങള്‍ കൂടുതലും കേരളത്തിലാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടാം ടെര്‍മിനലില്‍ ബുക്കിംഗ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്നത്. കേരളത്തിന് ടൂറിസം മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാവും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തില്‍ വലിയ വികസനമാണുണ്ടാകുന്നത്. ഇന്ത്യയില്‍ അഞ്ചുവര്‍ഷത്തിനിടെ ഒരു കോടി 30 ലക്ഷം പേര്‍ക്ക് വീട് കൈമാറാന്‍ കഴിഞ്ഞു. ഇത് സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്താലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കവാടം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ. സോമപ്രസാദ് എം.പി, മേയര്‍ വി. രാജേന്ദ്രബാബു, എം. നൗഷാദ് എം.എല്‍.എ, കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍, സ്‌റ്റേഷന്‍ മാനേജര്‍ പി.എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.