കൊച്ചി: ശിവരാത്രിയോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതായി കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തും. അതായത് മാര്‍ച്ച് നാലിന് രാത്രി 1 മണിവരെ സര്‍വ്വീസ് ഉണ്ടാകും. മാര്‍ച്ച് അഞ്ചിന് ഒരു മണിക്കൂര്‍ നേരത്തെ സര്‍വ്വീസ് ആരംഭിക്കും. അതായത് മാര്‍ച്ച അഞ്ചിന് രാവിലെ 5 മണിക്ക് ആയിരിക്കും ആദ്യത്തെ മെട്രോ സര്‍വ്വീസ്. ആലുവ മുതല്‍ എറണാകുളം എംജി റോഡ്- മഹാരാജാസ് സ്‌റ്റേഡിയം വരെയാണ് നിലവില്‍ മെട്രോ സര്‍വ്വീസ് നടത്തുന്നത്. കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കൊച്ചിവണ്‍ കാര്‍ഡ് ഇനി മുതല്‍ ബസ്സുകളിലും ഉപയോഗിക്കാനാകും.
കഴിഞ്ഞ ദിവസം മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ നഗരത്തിലെ 50 ബസ്സുകളിലാണ് യാത്ര ചെയ്യാന്‍ ഈ കാര്‍ഡ്! ഉപയോഗിക്കാവുന്നത്.