വായ്പ കിട്ടണോ, ഈ റോബോട്ട് വിചാരിക്കണം

കുവൈത്ത് സിറ്റി- ഉപഭോക്താക്കളുടെ വായ്പാ അപേക്ഷകള്‍ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും ഇനി റോബോട്ട്. കുവൈത്ത് ഫിനാന്‍സ് ഹൗസാണ് ഓട്ടോമേഷന്റെ ഭാഗമായി റോബോട്ടിനെ ഏര്‍പ്പാടാക്കിയത്.
ബെതക് അസിസ്റ്റന്റ് എന്ന് പേരിട്ട റോബോട്ട് വായ്പ അപേക്ഷ പരിശോധിച്ച് അപേക്ഷകരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കും. മേഖലയില്‍ ആദ്യമായാണ് ഇത്തരം സംവിധാനമെന്ന് കെ.എച്ച്.എഫ് അധികൃതര്‍ പറഞ്ഞു.
മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ അനുസരിച്ചുള്ള റോബോട്ടിനെ രൂപകല്‍പന ചെയ്തത് ബ്ലൂ പ്രിസം എന്ന കമ്പനിയാണ്. കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് കമ്പനിയുടെ റീട്ടെയ്ല്‍ വിഭാഗം മേധാവി വലീദ് മന്‍ദിനി പറഞ്ഞു.

 

Latest News