ദുബായ്- നഗരത്തിലെ പ്രധാന റോഡുകലിലുണ്ടായ വാഹനാപകടംമൂലം ദുബായില്‍ ഗതാഗതം താറുമാറായി. ഇഴഞ്ഞുനീങ്ങിയ വാഹനങ്ങള്‍ ലക്ഷ്യസ്ഥാനം പിടിക്കാന്‍ മണിക്കൂറുകളെടുത്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് വന്‍ ഗതാഗത സ്തംഭനമുണ്ടായത്.
ശൈഖ് സായിദ് റോഡില്‍ അഞ്ചു കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങള്‍ നിരന്നു. ട്രേഡ് സെന്റര്‍ ടണലിലുണ്ടായ അപകടമാണ് പ്രധാനമായും റോഡുകളെ ബാധിച്ചത്. മൂന്നു മണിക്ക് വീണ്ടും ഒരു അപകടമുണ്ടായതോടെ ട്രാഫിക് കൂടുതല്‍ സ്തംഭിച്ചു.
മെട്രോ അടക്കമുള്ള അത്യാധുനിക യാത്രാ സൗകര്യങ്ങളുണ്ടെങ്കിലും ലോകത്ത് ട്രാഫിക് കുരുക്കിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് ദുബായ്. 2018 ലെ കണക്കനുസരിച്ച് ഒരു ഡ്രൈവര്‍ 80 മണിക്കൂറാണ് പ്രതിവര്‍ഷം റോഡില്‍ കുടുങ്ങുന്നത്.