ആടുജീവിതത്തിലെ നജീബിന്റെ മകളുടെ വിവാഹത്തിന് ആശംസയുമായി എഴുത്തുകാരൻ

കൊച്ചി- ആടുജീവിതം എന്ന പ്രമുഖ നോവലിലെ യഥാർഥ കഥാപാത്രം നജീബിന്റെ മകളുടെ വിവാഹത്തിന് ആശംസകളുമായി നോവലിസ്റ്റ് ബെന്യാമിൻ എത്തി. ബെന്യാമിൻ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. ബെന്യാമിനെ പ്രശസ്തിയിലേക്കുയർത്തിയ ആടുജീവിതം എന്ന നോവലിലെ യഥാർഥ കഥാപാത്രമാണ് നജീബ്. ഗൾഫ് ജീവിതത്തിൽ നജീബ് അനുഭവിച്ച സംഘർഷങ്ങളിലൂടെയായിരുന്നു ആടുജീവിതം സഞ്ചരിച്ചത്.

മരുഭൂമിയിൽ അകപ്പെട്ട നജീബിന്റെ ജീവിതത്തിന് ഒട്ടേറെ വായനക്കാരുണ്ടായി. നജീബിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത കാര്യം ബെന്യാമിൻ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്.
 

Latest News