കോഴിക്കോട്- മുസ്ലിം ലീഗിന് മൂന്ന് സീറ്റ് കൊടുത്താലും കേരള കോൺഗ്രസിന് രണ്ടു സീറ്റ് യു.ഡി.എഫ് നൽകരുതെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കെ.പി സുകുമാരൻ. കേരള കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ലെന്നും കെ.പി സുകുമാരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിൽനിന്ന്:
ലീഗിനു മൂന്ന് സീറ്റ് കൊടുത്താലും കേരള കോൺഗ്രസ്സിനു രണ്ട് സീറ്റ് കൊടുക്കാൻ പാടില്ല. കേരള കോൺഗ്രസ്സിനെ നമ്പാൻ പറ്റൂല്ല. മാണിയാണോ പി.ജെ.ജോസഫ് ആണോ തോന്നുമ്പോൾ പാലം വലിക്കുക എന്ന് പറയാൻ കഴിയില്ല.. ലീഗ് അന്തസ്സും നിലപാടും ഉള്ള പാർട്ടിയാണ്. ലീഗിനു വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്താലും അധികമാവില്ല. കേരള കോൺഗ്രസ്സിനു യു,ഡി.എഫ്. അല്ലെങ്കിൽ എൽ.ഡി.എഫ്. അത്രയേയുള്ളൂ. കോൺഗ്രസ്സിനു വിശ്വസിക്കാൻ പറ്റിയ സഖ്യകക്ഷി ലീഗ് മാത്രമാണ്. ലീഗ് എന്തായാലും നിലവിലെ സാഹചര്യത്തിൽ രണ്ട് പാർലമെന്റ് സീറ്റും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റോ അധികം നിയമസഭാ സീറ്റോ എന്ന ഫോർമുലയിൽ നിൽക്കും. എന്റെ അഭിപ്രായത്തിൽ മൂന്ന് സീറ്റ് ഇപ്പോൾ തന്നെ കൊടുക്കാം എന്നാണ്. പക്ഷെ കേരള കോൺഗ്രസ്സിനെ അങ്ങനെ പിണക്കി പുറത്താക്കാൻ കഴിയാത്തത് കൊണ്ട് ലീഗിനു രണ്ടും കേരള കോൺഗ്രസ്സിനു ഒന്നും എന്ന പ്രായോഗിക നിലപാട് മാത്രമേ കോൺഗ്രസ്സിനു ഇപ്പോൾ എടുക്കാൻ പറ്റുകയുള്ളൂ.