റിയാദ് - സൗദിയില്‍ കോഫി ഷോപ്പുകള്‍ക്കുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 21 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം കോഫി ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് 6,272 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. 2017 ല്‍ കോഫി ഷോപ്പുകള്‍ക്ക് 5,152 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണുണ്ടായിരുന്നത്.
കോഫി ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും സംഗീത, കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നതിന് അടുത്തിടെ തീരുമാനമായിട്ടുണ്ട്. രാജ്യത്ത് കോഫി ഷോപ്പുകളുടെ എണ്ണവും ഇത്തരം സ്ഥാപനങ്ങളുടെ ജനകീയതയും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.