റിയാദ്- അസീസിയയിൽ ബൂഫിയ നടത്തുകയായിരുന്ന പാലക്കാട് അലനല്ലൂർ സ്വദേശി തയ്യിൽ ശൗക്കത്ത് അലി (47 ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻ പോയതായിരുന്നു. 11 മണിയോടെ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. ഇരുപത്തിനാലു വർഷമായി റിയാദിലുണ്ട്. ഫാത്തിമയാണ് ഉമ്മ. ഭാര്യ റസിയ. മൂന്നു മക്കളുണ്ട്. ബവാരിദി പള്ളിയിൽ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം രാത്രി മൻഫൂഹ ഖബർസ്ഥാനിൽ ഖബറടക്കി.