Sorry, you need to enable JavaScript to visit this website.

റിയാദിൽ നിരവധി തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി

റിയാദിലെ വ്യാപാര സ്ഥാപനത്തിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.  

റിയാദ് - റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ ഒരാഴ്ചക്കിടെ പ്രവിശ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ 211 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് 117 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. റിയാദ്, അൽഖർജ്, അഫ്‌ലാജ്, വാദി ദവാസിർ, സുൽഫി, അൽഗാത്ത്, മജ്മ, ശഖ്‌റാ, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, ഖുവൈഇയ, ഹോത്ത ബനീ തമീം, സുദൈർ എന്നിവിടങ്ങളിലെ 3,029 സ്ഥാപനങ്ങളിലാണ് ഒരാഴ്ചക്കിടെ ലേബർ ഓഫീസുകൾ പരിശോധനകൾ നടത്തിയതെന്ന് റിയാദ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി യൂസുഫ് അൽസയ്യാലി പറഞ്ഞു. പോലീസുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. നിയമ ലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും യൂസുഫ് അൽസയ്യാലി പറഞ്ഞു. 
കഴിഞ്ഞ തിങ്കളാഴ്ച രാത്രി അൽനസീം ഡിസ്ട്രിക്ടിലെ മൊബൈൽ ഫോൺ കടകളിലും സൂഖുകളിലും റിയാദ് ലേബർ ഓഫീസും പോലീസും ട്രാഫിക് പോലീസും പട്രോൾ പോലീസും സഹകരിച്ച് നടത്തിയ മിന്നൽ പരിശോധനക്കിടെ ഇഖാമ, തൊഴിൽ നിയമ ലംഘകരായ 14 വിദേശികൾ പിടിയിലായി. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് 19911 എന്ന നമ്പറിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ എല്ലാവരും അറിയിക്കണം. പരാതികളിൽ ഫീൽഡ് പരിശോധകർ സത്വര നടപടികൾ സ്വീകരിക്കുമെന്നും യൂസുഫ് അൽസയ്യാലി പറഞ്ഞു.

 

 

Latest News