പാക് വ്യോമ മേഖല തുറന്നു, ടിക്കറ്റ് റീ ബുക്കിംഗിന് വന്‍ തിരക്ക്

ദുബായ്- ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട പാക് വ്യോമമേഖല തുറന്നതോടെ എയര്‍ലൈന്‍ ഓഫീസുകളിലും ട്രാവല്‍ ഏജന്‍സികളിലും വന്‍ തിരക്ക്. മുടങ്ങിപ്പോയ യാത്ര റീഷെഡ്യൂള്‍ ചെയ്യാനും പുതിയ ടിക്കറ്റ് കരസ്ഥമാക്കാനും നൂറുകണക്കിനാളുകളാണ് ട്രാവല്‍ ഏജന്‍സികളിലെത്തിയത്.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ പാക് വ്യോമമേഖല അടച്ചിട്ടിരുന്നു. പെട്ടെന്നുണ്ടായ തീരുമാനം മൂലം നൂറുകണക്കിനാളുകള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. പലര്‍ക്കും യാത്ര അനിശ്ചിതമായി മാറ്റിവെക്കേണ്ടി. സംഘര്‍ഷത്തിന് ഇത്രവേഗം അയവുവരുമെന്ന് പലരും പ്രതീക്ഷിച്ചില്ല.
വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായതോടെ മാറ്റിവെച്ച അവധിക്കാലം വീണ്ടും ആഘോഷിക്കാന്‍ നാട്ടിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് പാക് പൗരന്‍മാര്‍.

 

Latest News