തൃശൂർ- ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെ അഡീഷണൽ ജില്ലാ കോടതി(3) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാലിയേക്കര ടോൾ പ്ലാസയ്‌ക്കെതിരെ 2012 ഫെബ്രുവരിയിൽ നടന്ന സമരത്തിന്റെ പേരിലാണ് ശോഭ സുരേന്ദ്രനെയും പുതുക്കോട്ടെ ബി.ജെ.പി പ്രവർത്തകൻ അനീഷിനെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതേ കേസിൽ പത്തു ബി.ജെ.പി നേതാക്കൾക്കെതിരെ നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. രണ്ടു പേരെഴികെയുള്ളവർ ജാമ്യം നേടുകയും ചെയ്തു. ഈ കേസിൽ ഇതേവരെ കോടതിയിൽ ഹാജരാകാത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. ടോൾ പ്ലാസക്ക് നാശനഷ്ടം വരുത്തി, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ചാണ് ശോഭ സുരേന്ദ്രൻ അടക്കമുള്ളവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.