കോാഴിക്കോട്- രാജ്യത്തെ വിവിധ സുന്നി സംഘടനകള്‍ ഗ്രാന്‍ഡ് മുഫ്തിയായ തെരഞ്ഞെടുത്ത കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ല്യാര്‍ക്ക് കോഴിക്കോട് ഉജ്വല സ്വീകരണം നല്‍കി.
മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനം കേരള നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മാറ്റത്തോടെ സമൂഹത്തെ നേരിടാന്‍ പറ്റുന്ന നേതൃത്വമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരുടേതെന്ന് സ്പീക്കര്‍ പറഞ്ഞു.ഗ്രാന്‍ഡ് മുഫ്തിയായി കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാനകരമായ സംഗതിയാണ്. ഇസ്ലാമിക ഫത് വകള്‍ സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്നതും സൗമ്യവുമായിരിക്കണമെന്ന് തെളിയിച്ച വ്യക്തിത്വമാണ് കാന്തപുരം. ഈ പദവി നാടിന്റെ സമത്വത്തിനും സമഭാവനയ്ക്കും മുതല്‍ക്കൂട്ടായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, എം എസ് എസ് പ്രസിഡന്റ് സി .പി. കുഞ്ഞുമുഹമ്മദ്, സൂര്യ അബ്ദുല്‍ ഗഫൂര്‍, എന്‍.അലി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
ഈ മാസം 24ന് ന്യൂദല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു ചേര്‍ന്ന രാജ്യത്തെ സുന്നി മുസ്ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് രാജ്യത്തെ കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുത്തത്.