ദുബായ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ സമാധാനം ആഹ്വാനം ചെയ്ത് ട്വിറ്ററില്‍ ആരംഭിച്ച 'പ്രൊഫൈല്‍ ഫോര്‍ പീസ്' തരംഗമാകുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാരും പാകിസ്ഥാനികളുമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം വേണ്ടെന്ന ആവശ്യവുമായി ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്. താങ്കള്‍ ഏത് രാജ്യക്കാരനാണെന്നും തങ്ങള്‍ പരസ്പരം വെറുക്കുന്നില്ലെന്നുമുള്ള കുറിപ്പോടെയാണ് പലരും ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്.
മുംബൈയിലെ പരസ്യസംവിധായകനായ റാം സുബ്രഹ്മണ്യം 2016ല്‍ ആരംഭിച്ച 'പ്രൊഫൈല്‍ ഫോര്‍ പീസ്'എന്ന ക്യാമ്പയിനാണ് ഇപ്പോള്‍ വീണ്ടും പ്രസിദ്ധമാകുന്നത്. രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് തയാറാക്കിയ 'പ്രൊഫൈല്‍ ഫോര്‍ പീസ്' ചിത്രം പങ്ക് വെച്ചാണ് റാം വീണ്ടും ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുന്നത്.