ദുബായ്- ദുബായില്‍ ശക്തമായ പൊടിക്കാറ്റില്‍ ആകാശം മൂടി. പുലര്‍ച്ചെ മഴ പെയ്‌തെങ്കിലും അന്തരീക്ഷത്തില്‍നിന്ന് പൊടി മാറിയില്ല. ശനിയാഴ്ചയും ഇത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളില്‍ താപനിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8-10 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസമുണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീറോളജിക്കിലെ ഒരു വക്താവ് പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറിനുള്ളില്‍ യു.എ.ഇയില്‍ കൂടി കടന്നുപോകുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ആകാശത്തെ പൊടിയില്‍നിന്ന് മുക്തമാക്കുമെന്നാണ് കരുതുന്നത്.