അല്‍ഐന്‍- പത്താം നിലയിലെ അപാര്‍ട്‌മെന്റില്‍നിന്ന് വീണ് കോമയിലായ പിഞ്ചു കുഞ്ഞ് സുഖം പ്രാപിക്കുന്നു. കോമയില്‍നിന്ന് പുറത്തുവന്ന കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
19 മാസം പ്രായമുള്ള കുഞ്ഞ് ഫെബ്രുവരി 17 നാണ് കെട്ടിടത്തില്‍നിന്ന് താഴെവീണത്. അല്‍ ഐനില്‍നിന്ന് റാസല്‍ഖൈമയിലെ താവാം ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിലാണ് കുട്ടിയെ കൊണ്ടുവന്നത്. തലച്ചോറിന് കാര്യമായ പരിക്കേല്‍ക്കാതിരുന്നതാണ് കുഞ്ഞിന് രക്ഷയായത്.
കെട്ടിടത്തിന്റെ താഴെ പാര്‍ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് കുട്ടി പതിച്ചത്. പിതാവ് പുറത്തും മാതാവ് മൂത്ത കുട്ടിയെ സ്‌കൂളില്‍ വിടാനുള്ള തിരക്കിലുമായിരുന്നു. ഇതിനിടെ മുറിയിലെ സോഫക്ക് മേല്‍ വലിഞ്ഞു കയറിയ കുട്ടി ജനല്‍ വഴി താഴെക്ക് പതിക്കുകയായിരുന്നു.