അബുദാബി- ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അബുദാബിയിൽ നടക്കുന്ന ഒ.ഐ.സി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഭീകരതക്ക് മതമില്ല. ഭീകരരെ സഹായിക്കുന്നവരെ എതിർക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.
ജീവിതം തകർക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയുമാണ് ഭീകരത ചെയ്യുന്നത്. എല്ലാ പ്രാർത്ഥനകളും ശാന്തിയിൽ അവസാനിക്കുന്ന മഹാത്മാഗാന്ധിയുടെ നാട്ടിൽനിന്നാണ് ഞാൻ വരുന്നത്. ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ ആശംസകളും നേരുന്നുവെന്നും സുഷമ പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്നില്ല. ഇന്ത്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതാണ് പാക്കിസ്താനെ ചൊടിപ്പിച്ചത്. യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഒ.ഐ.സി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചത്.