തുറൈഫ്- ജീപ്പിന്റെ ടയറിനകത്ത് പ്രത്യേക അറയുണ്ടാക്കി മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി അധികൃതര്‍ വിഫലമാക്കി. വടക്കന്‍ പ്രവിശ്യയിലാണ് വന്‍ മയക്കുമരുന്ന് വേട്ട. ഒരു ലക്ഷം മാരകമായ മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചത്. സൗദിയിലേക്ക് വരികയായിരുന്ന ജീപ്പിന്റെ ടയറിനകത്ത് അലുമിനിയം കൊണ്ടാണ് പ്രത്യക അറ നിര്‍മിച്ചത്.
ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമവും നിതന്ത്ര ജാഗ്രതയുമാണ് വിദഗ്ധമായി നടത്തുന്ന മയക്കുമരുന്ന് കടത്ത് പിടിക്കാന്‍ വഴിയൊരുക്കുന്നത്. രാജ്യത്തിനകത്ത് വിദ്യാലയങ്ങളിലടക്കം മയക്കുമരുന്നു ഉപയോഗത്തിന്റെ അപകടങ്ങളും ശിക്ഷയും വ്യക്തമാക്കുന്ന പ്രചാരണ പ്രവര്‍ത്തങ്ങളും ബോധവല്‍ക്കരണവും സജീവമാണ്.