കണ്ണൂര്‍ - കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്‌കത്തി
ലേക്കുള്ള ഗോ എയറിന്റെ യാത്രാ സര്‍വീസ് ആരംഭിച്ചു. ഗോ എയറിന്റെ ഏ8 055 ഫ്ളൈറ്റാണ് സര്‍വീസ് ആരംഭിച്ചത്.
സര്‍വീസ് പ്രഖ്യാപന ചടങ്ങില്‍ കിയാല്‍ എം.ഡി വി.തുളസീദാസ്, ഗോ എയര്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡണ്ട് അര്‍ജുന്‍ ദാസ് ഗുപ്ത എന്നിവര്‍ സംബന്ധിച്ചു.
ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുവരുന്ന പ്രമുഖ എയര്‍ലൈനായി മാറിയ ഗോ എയറുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്‍െണ്ടന്ന് കിയാല്‍ മാനേജിങ്ങ് ഡയറക്ടര്‍ വി. തുളസീദാസ് പറഞ്ഞു. സാംസ്‌കാരിക
-സാമ്പത്തിക മേഖലയില്‍ പുരാതന കാലം മുതല്‍ തന്നെ മുന്‍പന്തിയില്‍ നിന്നിരുന്ന കണ്ണൂരിന്റെ മണ്ണില്‍ നിന്ന് മസ്‌കത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് രണ്ടണ്‍് ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ പറന്നുയരുന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനോടൊപ്പം തന്നെ ദക്ഷിണേന്ത്യയിലും നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍ വിമാനത്താവളം സ്ഥാപിതമായത്. ഈ ലക്ഷ്യത്തിന് കൂടുതല്‍ ശക്തിപകര്‍ന്ന്, കണ്ണൂരിനെ സമൃദ്ധി വിളയുന്ന ഒരു ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുക എന്ന സ്വപ്നം പുതിയ സര്‍വീസുകളോടെ സാധ്യമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ കണ്ണൂരില്‍നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം, ദല്‍ഹി സര്‍വീസുകള്‍ ആരംഭിക്കുമെന്നും തിരുവനന്തപുരം സര്‍വീസ് ഉടന്‍ സാധ്യമാവുമെന്നും അര്‍ജുന്‍ ദാസ് ഗുപ്ത അറിയിച്ചു.