റിയാദ് - ഉടമകളല്ലാത്തവർ വാഹനങ്ങൾ ഓടിക്കുന്നതിന് നിയന്ത്രണമുള്ളതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഓതറൈസേഷൻ ഇല്ലാതെ ഉടമകളല്ലാത്തവർക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ല. ഇങ്ങനെ ഔദ്യോഗിക ഓതറൈസേഷനില്ലാതെ ഉടമകളല്ലാത്തവർ വാഹനമോടിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമ ലംഘനമാണ്. ഇതൊഴിവാക്കുന്നതിന് ഡ്രൈവർമാർക്ക് ഓതറൈസേഷൻ നൽകണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.