ജിദ്ദ- മലയാളം ന്യൂസ്, അറബ് ന്യൂസ് ദിനപത്രങ്ങളിലെ മുന്‍ ജീവനക്കാരനും മലയാളം ന്യൂസ് ജീവനക്കാരന്‍ ശൈഖ് ഫിര്‍ദൗസിന്റെ പിതാവുമായ വര്‍ക്കല പാളയംകുന്ന് അല്‍ ഫിര്‍ദൗസില്‍ ഡോ. ശൈഖ് കാസിമിന്റെ മകന്‍ ശൈഖ് മുറാദ് ബാഷ (76) നാട്ടില്‍ നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് വര്‍ക്കല നടയറ ജുമാ മസ്ജിദില്‍.
സംസ്ഥാന നീതിന്യായ വകുപ്പില്‍ ജീവനക്കാരനായിരുന്ന ശൈഖ് ബാഷ അവധിയെടുത്താണ് പ്രവാസിയായത്. നെയ്യാറ്റിന്‍കരയില്‍ സൂപ്രണ്ടായാണ് പിരിഞ്ഞത്.
1990 മുതല്‍ 99 വരെ അറബ് ന്യൂസിലായിരുന്ന അദ്ദേഹം മലയാളം ന്യൂസ് ദിനപത്രം ആരംഭിച്ചപ്പോള്‍ അതിലേക്ക് മാറി. 2004 ലാണ് മടങ്ങിയത്. ഭാര്യ: ഖദീജ ബീഗം(റിട്ടേർഡ് അധ്യാപിക) . മറ്റു മക്കള്‍: ശൈഖ് ഹഷ്മത്ത് (അല്‍ അബീര്‍ ശറഫിയ ജിദ്ദ), ശൈഖ് ആശിഫ് (പാപിറോ പാളയം കുന്ന്). മരുമക്കള്‍: ഫരീദ ജെബിന്‍, വഹീദ ബീഗം, ബീഗം ഷമീല ഗഫാര്‍.