റിയാദ് - അശ്ലീല ക്ലിപ്പിംഗുകൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ചൂതാട്ടത്തെ കുറിച്ച് പ്രചരിപ്പിക്കുന്നവർക്കും അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രത്യേക കമ്മിറ്റി മുന്നറിയിപ്പ് നൽകി. തടവും പിഴയും ഒഴിവാക്കുന്നതിന് നിയമം പാലിക്കണമെന്ന് സൗദികളോടും വിദേശികളോടും നാഷണൽ കമ്മിറ്റി ഫോർ ദി റെഗുലേഷൻസ് ഓഫ് ദി എത്തിക്കൽ കണ്ടന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആവശ്യപ്പെട്ടു.